Description
സുനില്‍ പരമേശ്വരന്
നാടകം എനിക്കെന്നും ഭ്രാന്തായിരുന്നു. കുട്ടിക്കാലത്ത് അമ്മ പൂജപ്പുര രാമുസാറിന്റെ നാടകക്കളരിയില്‍ കൊണ്ടുചെന്ന് നാടകത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു. എന്റെ പ്രൊഫഷണല്‍ നാടകരംഗത്തെ പത്താമത് നാടകമാണ് കാട്ടുമൂങ്ങ. എന്റെ ആറ് നാടകങ്ങള്‍ അവതരിപ്പിച്ചത് തിരുവനന്തപുരം കേരളാ തീയേറ്റേഴ്സാണ്. നാടകത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ശ്രീ. വേട്ടക്കുളം ശിവാനന്ദനാണ് കേരളാ തീയേറ്റേഴ്സിന്റെ സര്‍വ്വവും.
കാട്ടുമൂങ്ങ, അവതരിപ്പിക്കപ്പെടുന്നതിനുമുമ്പ് പുസ്തക രൂപത്തിലാക്കി വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന ആദ്യനാടകവും…
നാടകപ്രേമികള്‍ക്കായി സ്നേഹപൂര്‍വ്വം,
സുനില്‍ പരമേശ്വരന്