Description
ഗദ്യം
ജി. രമണിക്കുട്ടിയമ്മ
ജനനം 1951 ഡിസംബർ 1. കായംകുളത്തിനടുത്തു കരീലക്കുളങ്ങരയിൽ. അദ്ധ്യാപകരായ അച്ഛനമ്മമാരുടെ ഇളയമകൾ. കായംകുളം, ആലപ്പുഴ, മുതുകുളം എന്നീ സ്ഥലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. നങ്ങ്യാർകുളങ്ങര ടി. കെ. എം. എം. കോളേജ്, മാവേലിക്കര ബിഷപ്പ് മൂർ കോളേജ്, ചങ്ങനാശ്ശേരി എസ്. ബി. കോളേജ് എന്നിവിടങ്ങളിൽ കലാശാലാ വിദ്യാഭ്യാസം. മലയാളം എം. എ യ്ക്കും ഹിന്ദി രാഷ്ട്രഭാഷാ വിശാരദിനും ഉന്നത വിജയം. ഇൻഡ്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ ഭർത്താവുമൊത്ത് ഇൻഡ്യയുടെ വിവിധഭാഗങ്ങളിൽ സഞ്ചരിക്കയും എയർഫോഴ്സ് സ്കൂളുകളിൽ അദ്ധ്യാപികയായി പ്രവർത്തിക്കയും ചെയ്തു. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ടു്. “ശ്രീവത്സം’ എന്ന ആദ്ധ്യാത്മിക സാംസ്കാരിക മാസികയിൽ കുട്ടികൾക്കു വേണ്ടി ‘പുരാണ പര്യടനം’ എന്ന ഒരു പംക്തി കുറേക്കാലം കൈകാര്യം ചെയ്തു.
വിദ്യാരംഭം പബ്ലിഷേഴ്സിലൂടെ വെളിച്ചംകണ്ട “നാരായണീയം സാരാർത്ഥ വ്യാഖ്യാനം’, ബാലസാഹിത്യകൃതിയായ “മദനകാമരാജൻ (പുനരാഖ്യാനം)’, ക്രോഡീകരിച്ചെടുത്ത ’49 കവചങ്ങൾ’, ’62 അഷ്ടോത്തര ശതനാമാവലികൾ’, അർത്ഥത്തോടുകൂടിയ ‘ഹനുമാൻ ചാലീസാ’, “സ്വയംവരപാർവ്വതീസ്തോത്രം’, ‘ശ്യാമളാദണ്ഡകം’ ഇവ ഈ ഗ്രന്ഥകർത്തിയുടേതായുണ്ട്.
ഭർത്താവ് : ഹരിദാസ് ജി. മക്കൾ: ഹരീഷ്, ഗിരീഷ്