Description
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്
”നിഗമകല്പതരോര്ഗ്ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതാ രസമാലയം
മുഹുരഹോ രസികാഭുവി ഭാവുകാഃ”
വേദമാകുന്ന കല്പവൃക്ഷത്തിന്റെ പരിപക്വമായ ഫലമായിരിക്കുന്നതും, ശുകബ്രഹ്മര്‍ഷിയുടെ മുഖകമലത്തിലൂടെ പ്രവഹിച്ചതും, അമൃതരസപൂരിതമായ ഈ ഭാഗവതത്തെ ഭാഗ്യവാന്മാരും, രസജ്ഞരുമായ നിങ്ങള്‍ പിന്നെയും, പിന്നെയും, പാനംചെയ്താലും.