Description
‘ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം
വന്ദേ വിഷ്ണം ഭവഭയഹരം സർവ്വലോകൈകനാഥം’
ആശ്രിതവത്സലനായ വിഷ്ണു ഭഗവാന്റെ ഭക്തവാത്സല്യം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് നരസിംഹാവതാരത്തിലാണ്. തന്റെ ഭക്തനായ പ്രഹ്ലാദനെ ആപത്തിൽനിന്നും മോചിപ്പിക്കുന്നതിനുവേണ്ടിയാണ് ഭഗവാൻ നരസിംഹാവതാരം കൈകൊള്ളുന്നത്. നരസിംഹമൂർത്തിയുടെ അവതാരമാഹാത്മ്യത്തെയും, നാനാവിധ ലീലകളെയും വർണ്ണിക്കുന്ന ശ്രീമദ് നരസിംഹപുരാണം ലളിത മലയാള പരിഭാഷയോടുകൂടി അവതരിപ്പിച്ചിരിക്കുന്നു. വിഷ്ണുഭക്തന്മാർക്ക് എന്നെന്നും സൂക്ഷിച്ചുവയ്ക്കാവുന്നതും നിത്യപാരായണത്തിന് ഉപകരിക്കുന്നതുമായ വിശിഷ്ടഗ്രന്ഥമാണ് നരസിംഹപുരാണം എന്ന കാര്യത്തിൽ സന്ദേഹമില്ല. നൃസിംഹമൂർത്തിയുടെ പുണ്യക്ഷേത്രങ്ങളുടെ ഐതിഹ്യവും മാഹാത്മ്യവും നരസിംഹസ്തോത്രങ്ങൾ, നൃസിംഹോപനിഷത്ത് മുതലായവയും അനുബന്ധമായി ഉൾപ്പെടുത്തിയിരിക്കുന്നു.