Description
‘ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോ സ്മി സദാശിവം’
ത്രിമൂര്‍ത്തികളില്‍ വെച്ച് അഗ്രഗണ്യനാണ് ശിവന്‍. സൃഷ്ടിയുടെ ആരംഭത്തില്‍ സര്‍വ്വവും ഉത്ഭവിക്കുന്നതും, പ്രളയകാലത്തില്‍ വിലയം പ്രാപിക്കുന്നതും ശിവനിലാണ്. ഏറ്റവും അദ്വിതീയവുമായ പരബ്രഹ്‌മം തന്നെയാണ് ശിവന്‍ എന്നറിയപ്പെടുന്നത്. ശിവപുരാണത്തെ വളരെ ലളിതമായ രീതിയില്‍ വാനയക്കാര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുകയാണ് ബ്രഹ്‌മാനന്ദയോഗി ഈ ഗ്രന്ഥത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. ശിവപുരാണകഥകളുടെ ആദ്ധ്യാത്മികമായ വിശദീകരണം കൂടി നല്‍കിയിരിക്കുന്നു എന്നത്, ഈ കൃതിയുടെ പ്രത്യേകതയാണ്. മാത്രവുമല്ല ശിവസഹസ്രനാമ സ്‌തോത്രം, നാമാവലി, കീര്‍ത്തനങ്ങള്‍, വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍ മുതലായവയെക്കുറിച്ചും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.