Description
ഒരു പഠനം
സമാഹരണവും പഠനവും: ഡോ.എം.എം. ബഷീര്‍
മലയാള ചെറുകഥാഭൂമികയെ സാന്നിധ്യം കൊണ്ട് ധന്യമാക്കിയ ആദ്യകാലസ്ത്രീകഥകളുടെ അപൂര്‍വ്വ സമാഹാരമാണിത്. കല്യാണിക്കുട്ടി, എം. സരസ്വതീ ഭായി, ചമ്പത്തില്‍ ചിന്നമ്മു അമ്മാള്‍, ലക്ഷ്മിക്കുട്ടി വാരസ്യാര്, ബി. കല്യാണിയമ്മ, ടി.സി. കല്യാണിയമ്മ, തച്ചാട്ടെ ദേവകി നേത്യാരമ്മ, അമ്പാടി കാര്‍ത്യായനിഅമ്മ ബി.എ, വി.എ. അമ്മ എന്നീ കഥാകാരികളാണ് ഈ സമാഹാരത്തില്‍ രംഗത്തെത്തുന്നത്. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും കഥാസ്നേഹികള്‍ക്കും മുതല്‍ക്കൂട്ടാണ് ഈ ഗ്രന്ഥം.