Description
ഡോ.നരേന്ദ്ര കോഹ്‌ലി
വിവർത്തനം: ഡോ. കെ.സി.അജയകുമാർ
ഹിന്ദു വാങ്മയത്തിന്റെ സമൃദ്ധമായ പരമ്പരയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശ്രീമദ് ഭഗവദ്ഗീത. മനുഷ്യന്റെ സാംസ്കാരികമായ വളർച്ചയ്ക്കനുസരിച്ച് പുതിയ പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടായിരിക്കുന്നു. അഥവാ പൂതിയ പുതിയ വീക്ഷണങ്ങൾ വ്യാഖ്യാനങ്ങളായി രൂപപ്പെട്ടിരിക്കുന്നു. ദാർശനികമായ തലത്തിലാണ് പൊതുവെ ഗീതയെ നമുക്ക് പരിചയപ്പെടുത്തുന്നത്. എന്നാൽ കാലം മാറിക്കൊണ്ടേയിരിക്കുന്നു. സാഹിത്യത്തിന്റെ എത്രയെത്രയോ രൂപഭാവങ്ങൾ നമുക്കു ലഭ്യമാകുന്നു. ഭഗവദ് ഗീതയെന്ന ദാർശനിക ഗ്രന്ഥത്തിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്ന സിദ്ധാന്തങ്ങളെ, ശ്ലോകങ്ങളുടെ തലത്തിൽ നിന്നും, വ്യാഖ്യാനങ്ങളുടെ തലത്തിൽ നിന്നും ഭിന്നമായി നോവലിന്റെ തലത്തിലേക്കു കൊണ്ടുവരുകയാണ് നരേന്ദ്ര കോഹ്‌ലി ചെയ്തിരിക്കുന്നത്. ‘മഹാസമർ’ എന്ന പേരിൽ നോവൽ അഷ്ടകങ്ങളായി മഹാഭാരതകഥയുടെ നോവൽ രൂപാന്തരം അവതരിപ്പിക്കുമ്പോൾ അതിന്റെ ഭാഗമായി അവതരിപ്പിക്കാമായിരുന്ന ഭാഗമാണ് ഇങ്ങനെ ശരണം എന്ന പേരിൽ നോവലായി അവതരിപ്പിക്കുന്നത് എന്നും പറയാവുന്നതാണ്. ആ അർഥത്തിൽ ഇതിനെ മഹാസമർ പരമ്പരയുടെ ഒമ്പതാമത്തെ ഭാഗമായി കാണുകയും ഉൾക്കൊള്ളുകയും ചെയ്യാവുന്നതാണ്.