Description
ജോഖ അല്‍ഹാരിസി
അറബിയില്‍ നിന്നുള്ള മൊഴിമാറ്റം
ഇബ്രാഹിം ബാദ്ഷാ വാഫി
അല്‍അവാഫിയെന്ന ഗ്രാമത്തിലെ ജീവിതം സംഭവബഹുലമാണ്. കണ്ണുതുറന്നുവെച്ചാല്‍ മയ്യയുടെ നിശ്ശബ്ദമായ പ്രണയവും അസ്മയുടെ പുസ്തകശേഖരത്തില്‍ കയറിപ്പറ്റിയ ഏടും ഖൗലയുടെ അലമാരക്കകത്തൊളിപ്പിച്ച ലിപ്സ്റ്റിക്കും കാണാം. നിലാവില്‍ കുളിച്ച് കിടക്കുന്ന മരുഭൂമിയില്‍ നക്ഷത്രമെണ്ണിക്കിടക്കുന്ന കമിതാക്കളെയും തോട്ടത്തിലെ ഈന്തപ്പനകളില്‍ പ്രണയിനിയുടെ പേര് കോറിയിടുന്ന അബ്ദുള്ളയേയും കാണാം. ദരീഫയുടെ നൃത്തം കാണാം. സുവൈദിന്റെ ഊദ് വായന കേള്‍ക്കാം.
ആഭിചാരവും അടിമക്കച്ചവടവുമടക്കം ആധുനിക ഒമാനിന്റെ പരിണാമ ദശകളിലെ വിവിധ ചിത്രങ്ങളെ അല്‍അവാഫിയുടെ കണ്ണാടിച്ചില്ലിലൂടെ വരച്ചിടുകയാണ് എഴുത്തുകാരി.
2019 ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടിയ നോവല്‍.