Description
“അച്ഛനോർമ്മകൾകൊണ്ട് സമ്പന്നമായ ഒരു ഗ്രന്ഥമാണ് വായനക്കാരുടെ കയ്യിൽ. അച്ഛൻ എല്ലാവർക്കും, ഹൃദ്യമായ ഒരു സ്മൃതിയാണെന്ന് തെറ്റിദ്ധാരണയൊന്നുമില്ല… അച്ഛൻ എല്ലാ അളവുപാത്രങ്ങൾക്കും മീതേ കവിഞ്ഞൊഴുകുന്ന അവനവന്റെ ഓർമ്മകളുടെ സുകൃതത്തിലേയ്ക്ക് മടങ്ങിവരാനാണ് ആത്യന്തികമായി ഈ പുസ്തകം എല്ലാവരെയും ക്ഷണിക്കുന്നത്.”
ബോബി ജോസ് കപ്പൂച്ചിൻ
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുകയാണ് ഇവിടെ…
കൈതപ്രം ദാമോദരൻ നമ്പൂതിരി, മാർ. ജേക്കബ് മുരിക്കൻ, സതീഷ് സത്യൻ, ഡോ, ജോർജ് ഓണക്കൂർ, എം. വി ശ്രേയാംസ് കുമാർ, എം. കെ. മുനീർ, സാമുവൽ ജോസഫ് (ശ്യാം), ലിസി ജേക്കബ് IAS, രാജൻ ജോസ് പ്രകാശ്, അലക്സാണ്ടർ ജേക്കബ് ഐ പിഎസ്, റോസ് മേരി, ജോസ് പനച്ചിപ്പുറം, എസ്. ശശി, ഡോ. ഗീത ആർ. പുതുശ്ശേരി, ഗീതാ നസീർ, ജോൺ പോൾ, ഫിലോമിൻ ജോസഫ്, സെബാസ്റ്റ്യൻ ജോർജ്, ജെർളി, ജോർജ് പുല്ലാട്ട്, പി.യു തോമസ്, ജോസ് കെ. മാത്യു എന്നിവർ എഴുതുന്നു.
എഡിറ്റർ: സ്റ്റീഫൻ ഓണിശ്ശേരിൽ