Description
കുളം കര, തേള്‍, ഞായറാഴ്ചയെ നാലായി കീറുന്നവിധം, അപസര്‍പ്പക പരബ്രഹ്മമൂര്‍ത്തി, ഒരു പള്ളിക്കൂടംകഥ, രൂപയുടെ ഉടമ, പ്രശ്‌നബാധിത മാനസികമേഖല… തുടങ്ങി പതിനൊന്നു കഥകള്‍. ഓരോരോ കാരണങ്ങളാല്‍ വ്യത്യസ്തരും എന്നാല്‍ ഒരേപോലെ കരുത്തുറ്റവരുമായ സ്ത്രീകളാണ് കഥകളുടെ ഈ പതിനൊന്നു ഭൂപടങ്ങള്‍ക്കും പൂര്‍ണത നല്‍കുന്നത്. മാലിനീവിധമായ ജീവിതമെന്ന കഥയിലെ പതിനൊന്നു മാലിനിമാര്‍ കൂടാതെ സാവിത്രി, സന്ധ്യേച്ചി, സുശീല, ചാന്ദ്‌നി, റീത്ത, സീതാലക്ഷ്മി, മിനി… ഇവര്‍ അലങ്കാരത്തിന് കഥയില്‍ കൊളുത്തിവെച്ച വിളക്കുകളല്ല. അനന്തമായ ഇരുട്ടില്‍ ഓരോ കഥയെയും ജ്വലിപ്പിച്ച് ഉണര്‍ത്തുന്ന പ്രകാശഗോപുരങ്ങളാണ്…
സുസ്‌മേഷ് ചന്ത്രോത്തിന്റെ പുതിയ കഥാസമാഹാരം.
Reviews
There are no reviews yet.