Description
രണ്‍ജിത് ദേശായി
ഭാരതചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസപുരുഷനായ ഛത്രപതി ശിവജിയുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവല്‍. മറാഠ സാഹിത്യത്തിലെ ക്ലാസിക് ആയ ഈ നോവല്‍ ചരിത്രവും ജീവിതകഥയും ഭാവനയും ഒന്നിക്കുന്ന മികച്ച ഒരു സൃഷ്ടിയാണ്. ഒരു സാമ്രാജ്യസ്ഥാപനം എന്ന തന്റെ ലക്ഷ്യത്തിലേക്ക് പടിപടിയായി മുന്നേറുമ്പോഴും വൈയക്തികമായ നഷ്ടങ്ങളും പരാജയങ്ങളും അനുഭവിക്കേണ്ടി വന്നിട്ടും അതിനെയെല്ലാം തരണം ചെയ്യാനുള്ള പോരാട്ടവീര്യം പ്രകടിപ്പിച്ച ശിവജിയുടെ ദേശാഭിമാനോജ്വലമായ ഇതിഹാസജീവിതം അനാവരണം ചെയ്യുന്ന ഈ നോവല്‍ വായനക്കാരെ ഭാരതീയപൈതൃകത്തോടുള്ള അഭിമാനബോധത്തിന്റെ അത്യുന്നതിയിലേക്ക് ആനയിക്കുന്നു.
വിവര്‍ത്തനം: വി. രാധാമണിക്കുഞ്ഞമ്മ