Description
ശംസുദ്ദീന്‍ മുബാറക്
കേരളത്തില്‍നിന്ന് ‘ദാഇശി’ല്‍ (ഐഎസ്) ചേരാന്‍ പോയ ആ രണ്ടു യുവാക്കള്‍ക്ക് എന്തു സംഭവിച്ചു? വാര്‍ത്തകളുടെ പിന്നാമ്പുറം തേടി, ദമ്മാജിലേക്കും ഇറാഖിലേക്കും അവിടെനിന്ന് സിറിയയിലേക്കും ആ യുവാക്കള്‍ പോയ വഴികളിലൂടെയാണ് നോവലിന്റെ സഞ്ചാരം. അവര്‍ കണ്ട ഭീകരകാഴ്ചകളും അവര്‍ക്കുണ്ടായ ദുരനുഭവങ്ങളും ഒടുവില്‍ അവരുടെ തിരിച്ചറിവുകളുമാണ് ഈ നോവല്‍. പുറത്ത് ക്രൂരമായ യുദ്ധക്കെടുതിയും തീമഴയായി പെയ്യുമ്പോഴും ഉള്ളില്‍ പ്രണയത്തിന്റെ കുളിര്‍മഴ കൊള്ളാന്‍ കൊതിച്ച യുവാവിന്റെയും അവനെ പ്രണയിച്ച പെണ്‍കുട്ടിയുടെയും കഥ.
ഭീകരവാദത്തിന്റെ അയുക്തികതയിലേക്കു വിരല്‍ചൂണ്ടുന്ന നോവല്‍.