Description
മജീദ് സെയ്ദ്
ളുഞ്ചാമ്മ അവനെ തടഞ്ഞുനിര്‍ത്തി. ആടിയാടി നിന്ന അയാള്‍ക്ക് ഒന്നും മനസ്സിലായില്ല. കൃത്യതയാര്‍ന്ന അളവില്‍, ഒനാച്ചന്റെ ഉടല് മുഴുവന്‍ അവരുടെ ചലനങ്ങള്‍ ചാട്ടുളി പോലെ പാഞ്ഞുകയറി. ഒന്ന് നിന്നനങ്ങാന്‍ കൂടി സമയം കൊടുത്തില്ല. തുണിയലക്കുന്നപോലെ അയാളെ എടുത്തിട്ടലക്കി. ഒടുക്കം വളച്ചു കൂട്ടി തോളിലിട്ട് മൂന്നുവട്ടം കറക്കിയിട്ട് കളത്തിനു പുറത്തേക്ക് ഒരേറ്.
കാമവും ക്രൗര്യവും പ്രതികാരവും പ്രണയവും ഒളിഞ്ഞും തെളിഞ്ഞും മുന്നേറുന്ന അവതരണം. ആഖ്യാനത്തില്‍ പുതുവഴി തെളിക്കുന്ന മജീദ് സെയ്ദിന്റെ ആദ്യ നോവല്‍, മനോരമ ബുക്സിലൂടെ