Description
ശ്യാമപ്രസാദിന്റെ സിനിമാലോകം
എ.ചന്ദ്രശേഖർ
സിനിമയെ ധ്വന്യാത്മകമായി സമീപിക്കുന്ന ചലച്ചിത്രകാരൻ. അഭിനേതാക്കളെ ആത്മനിഷ്ഠമായി വിനിയോഗിക്കുന്ന സംവിധായകൻ. സിനിമയ്ക്ക് ചില സാമൂഹിക മൂല്യങ്ങൾ വേണമെന്നു വിശ്വസിക്കുന്ന സർഗധനൻ.
സാമ്യങ്ങളില്ലാത്ത ശ്യാമപ്രസാദ് എന്ന ചലച്ചിത്രകാരന്റെ സർഗജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം.
പ്രസ്ഥാനങ്ങളുടെ, അവ നിർമ്മിക്കുന്ന സംഘബലത്തിന്റെ, അങ്ങനെ ഒന്നിന്റേയും സംരക്ഷണം ആഗ്രഹിക്കാത്ത, തന്റെ നിലയും നില നിൽപും തന്റേതു മാത്രം എന്ന ബലമാർന്ന വിശ്വാസത്തിൽ ജീവിക്കുന്ന ചങ്ങാതിയെന്ന് ആമുഖത്തിൽ സംവിധായകൻ രഞ്ജിത്.