Description
ഞങ്ങൾ തമ്മിൽ കാര്യമായി ഒരു വഴക്കുപോലും ഉണ്ടായിട്ടില്ലെന്ന് ‘പത്മരാജൻ എന്റെ ഗന്ധർവൻ’ എന്ന എന്റെ ഓർമക്കുറിപ്പുകളിൽ ഞാൻ എഴുതിയിരുന്നു. അതു വായിച്ച എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സുകുമാരിച്ചേച്ചി പറഞ്ഞു, ‘ഒരു വഴക്കും ഇടാത്ത ഭാര്യാഭർത്താക്കന്മാരോ? അത് വെറുതെ പറയുകയാണ്.’ മറ്റു പലരും അതുതന്നെ ആവർത്തിച്ചു. കഴിഞ്ഞ ഓണത്തിനു നാട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ പത്മധരൻ ചേട്ടനും ഭാര്യയും ആയിരുന്നു കേൾവിക്കാർ. ഉടനെ തന്നെ ധരൻ കൊച്ചേട്ടനും പ്രതികരിച്ചു, ‘ഞാനതു വിശ്വസിക്കുന്നില്ല’. ചേട്ടനെ എങ്ങനെയാണ് പറഞ്ഞു വിശ്വസിപ്പിക്കേണ്ടത് എന്നറിയാതെ ഞാൻ വിഷമിച്ചു. നേരു പറഞ്ഞാൽ, അന്നു രാത്രി ഞാൻ ഉറങ്ങിയില്ല.
പത്മരാജന്റെ വേര്‍പാടിന്റെ പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കുശേഷവും ആ ഓര്‍മകളുടെ ഒരു സുഖസ്പര്‍ശം രാധാലക്ഷ്മി ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.പത്മരാജനോടൊന്നിച്ചു ജീവിച്ച് മതിവരാതെ
അവസാനിച്ചുപോയ ആ നല്ല നാളുകളെയും തന്റെ നഷ്ടബാല്യത്തെയും ഓര്‍ത്തെടുക്കുകയാണ് പത്മരാജന്റെ ഭാര്യയും എഴുത്തുകാരിയുമായ രാധാലക്ഷ്മി.
Reviews
There are no reviews yet.