Description
ബാല്യകാലത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ അനുഭവങ്ങൾ നർമ്മരസം തുളുമ്പുന്ന ഭാഷയിൽ അവതരിപ്പിക്കുകയാണ് അങ്ങനെ ഒരു ക്രിസ്മസ് കാലത്ത്. 1980കളിലെ കരോൾ ഗാനങ്ങളും കരോൾ ‘സംഘത്തോടൊപ്പമുള്ള യാത്രകളും, ക്ഷീണിതരാകുമ്പോൾ കൂട്ടായുള്ള ഭക്ഷണവും വൈദ്യുതി വരുന്നതിനു മുമ്പുള്ള കടലാസ് നക്ഷത്രങ്ങളും മറ്റ് അലങ്കാരങ്ങളും, ഗൃഹാതുരത്വത്തോടെ ഗ്രന്ഥകാരൻ ഓർമിച്ചെടുക്കുമ്പോൾ, അത് കേരളത്തിലെ ക്രിസ്മസ് ആഘോഷത്തിന്റെ ചരിത്രം കൂടിയായി മാറുന്നു.