Description
സുചിത്ര ഭട്ടാചാര്യ
ഭാഷാന്തരം: സുനിൽ ഞാളിയത്ത്
സമകാലിക ബംഗാളി സാഹിത്യത്തിലെ മുൻനിര എഴുത്തുകാരിൽ ഒരാളായിരുന്ന സുചിത്ര ഭട്ടാചാര്യയുടെ പ്രാതിനിധ്യ സ്വഭാവം പുലർത്തുന്ന ഏഴ് കഥകളുടെ സമാഹാരമാണ് “ആത്മഹത്യയ്ക്ക് ശേഷം’. ഒരേസമയം ലളിതവും സങ്കീർണ്ണവുമായ സ്ത്രീ ജീവിതങ്ങളും അവരുടെ ആത്മസംഘർ ഷങ്ങളും അനുഭവലോകവും അതിസൂക്ഷ്മമായി അനാവരണം ചെയ്യുന്ന ഈ സമാഹാരത്തിലെ കഥകൾ അതിന്റെ സാർവ്വജനീനത കൊണ്ട് ഏതൊരു ദേശത്തെയും ഭാഷയിലെയും വായനക്കാരെ നിസ്സംശയം ചേർത്തുപിടിക്കുകയും മോഹിപ്പിക്കുകയും ചെയ്യും.
ബംഗാളിയിൽ നിന്നും നേരിട്ടുള്ള സുനിൽ ഞാളിയത്തിന്റെ മനോഹരമായ പരിഭാഷ.