Description
സുനിൽ പി. ഇളയിടം
എന്റെ ആത്മപ്രതിച്ഛായയാണ് എംഗൽസ്
-കാൾ മാർക്സ്
ഞാൻ മാർക്സിന്റെ പിന്നണിപ്പാട്ടുകാരൻ മാത്രമാണ്
-ഫ്രെഡറിക് എംഗല്‍സ്
ആധുനിക മനുഷ്യവംശത്തിന്റെ ബൗദ്ധികസൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കഥയാണ് കാൾ മാർക്സും ഫ്രെഡറിക് എംഗൽസും. മാർക്സിനുവേണ്ടി സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു എംഗൽസിന്റേത്. ചിന്തയിലും രാഷ്ട്രീയത്തിലും സംഘാടനത്തിലും മാർക്സിനൊപ്പം നിന്ന, ചിലപ്പോഴൊക്കെ മാർക്സിനു മുന്നേ നടന്ന, ചരിത്രം വേണ്ടപോലെ മനസ്സിലാക്കാതെ പോയ മഹാപ്രതിഭയുടെ ജീവിതവും ചിന്തകളും വേറിട്ട രീതിയിൽ വായിക്കുന്ന പഠനഗ്രന്ഥം.