Description
അരവിന്ദന്‍ മാണിക്കോത്ത്
കാസര്‍കോടന്‍ സ്വര്‍ണ്ണകള്ളക്കടത്തിന്റെ അണിയറ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ക്രൈം ത്രില്ലര്‍.
മുഖം തൂവാല കെട്ടി മറച്ച, കണ്ടാൽ ഗുജറാത്തിയാണെന്ന് തോന്നിപ്പിക്കുന്ന നല്ല ഉരുക്ക് ശരീരമുള്ള ഒരു യുവാവ് അബ്ബാസിന് നേരെ നിറയൊഴിച്ചു. ആദ്യ വെടിയുണ്ട അബ്ബാസിന്റെ വലതുതോളിലാണ് ഏറ്റത്. വെടിയുണ്ട ദേഹത്ത് തുളഞ്ഞുകയറിയപ്പോൾ … അള്ളാ… എന്ന വിളിയോടെ അബ്ബാസ് ഇടതുകൈ കൊണ്ട് ഡാഷ് ബോർഡിലുള്ള റിവോൾവറിൽ തൊട്ടതും, രണ്ടാമത്തെ വെടി അബ്ബാസിന്റെ തലയുടെ വലതു ഭാഗം തുളഞ്ഞു കയറിയതും ഒരുമിച്ചായിരുന്നു.
തലച്ചോറും മാംസവും കാറിന്റെ ഉൾഭാഗം ഗ്ലാസ്സിലും, സ്‌റ്റിയറിംഗ് വീലിലും, സീറ്റിലും തെറിച്ച് പറ്റിപ്പിടിച്ചു. തുറന്നു കിടന്നിരുന്ന ഡാഷ് ബോർഡിൽ അപ്പോഴും അബ്ബാസിന്റെ ലോഡ് ചെയ് ത റിവോൾവർ കിടക്കുന്നുണ്ടായിരുന്നു.
ചതിയും, വഞ്ചനയും, പ്രതികാരവും, പ്രണയവും നിറഞ്ഞു നിൽക്കുന്ന ആഖ്യാനം ലേറ്റസ്റ്റ് ബുക്ക്സിലൂടെ.