Description
രാഘവവാരിയർ & രാജൻ ഗുരുക്കൾ
പാശ്ചാത്യാഗമനംമുതൽ കോളനിവാഴ്ചയുടെ ആരംഭംവരെയുള്ള കേരളചരിത്രമാണ് ഈ രണ്ടാംഭാഗത്തിൽ വിവരിക്കുന്നത്. മതിലകം ഗ്രന്ഥവരി, കോഴിക്കോടൻ ഗ്രന്ഥവരി, പെരുമ്പടപ്പുഗ്രന്ഥവരി, എടമന, വഞ്ഞരി ഗ്രന്ഥവരികൾ, തലശ്ശേരിരേഖകൾ, പഴശ്ശിരേഖകൾ തുടങ്ങിയ നിരവധി മൗലികപ്രമാണങ്ങൾ പരിശോധിച്ച് തയ്യാറാക്കിയ ഗ്രന്ഥം. വ്യക്തികളെയും സംഭവങ്ങളെയും മഹത്വപ്പെടുത്തുന്നതിലല്ല, സാമൂഹ്യവിശകലനത്തിനാണ് ഇവിടെ ഊന്നൽ.