Description
മിനി പി. സി.
ഹോട്ടൽ സീലാൻഡ് റസിഡൻസിക്കു മുന്നിൽ ചതച്ചു വികൃതമാക്കിയ ഒരു മനുഷ്യത്തല. ഇന്റർനെറ്റ് കഫേക്കു പിന്നിൽ മറ്റൊരു പൈശാചിക കൊലപാതകം. മൃതദേഹത്തിന്റെ അടിവയറ്റിൽ ഒരു കറുത്ത ടാറ്റൂ. എഫ്.ഡി.ഐ. അംഗീകാരമുള്ള മഷിയിലാണ് ടാറ്റു. കൊച്ചിയിലും പരിസരത്തും ഗോവയിലുമായി പടർന്നുകിടക്കുന്ന കഥാസന്ദർഭങ്ങൾ. വിചിത്രവും അപരിചിതവുമായ മനുഷ്യാവസ്ഥകളിലൂടെ
കൈയടക്കത്തോടെ, ശാന്തമായി, കൃത്യതയോടെ നോവലിസ്റ്റ് മുന്നേറുന്നു. ടാറ്റൂവിന്റെ അഥവാ പച്ചകുത്തിന്റെ, മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത ലോകത്തിലൂടെ അപൂർവ്വമായ ഒരു ക്രൈം ത്രില്ലർ.
-ജി. ആർ. ഇന്ദുഗോപൻ
മനുഷ്യക്കൊഴുപ്പുകൊണ്ടു നിർമ്മിച്ച കറുത്ത മെഴുകുതിരികളുടെ വെളിച്ചത്തിൽ നടക്കുന്ന കറുത്ത കുർബാനയുടെയും നിഗൂഢതകളുടെ മഷികൊണ്ട് ടാറ്റൂ ചെയ്യുന്ന ദുരൂഹരായ ടാറ്റൂ കലാകാരൻമാരുടെയും മയക്കുമരുന്നിന്റെ ഗോവൻ അധോലോകത്തു നിന്നെത്തുന്ന കൊലയാളിപ്പെണ്ണുങ്ങളുടെയുമെല്ലാം പശ്ചാത്തലത്തിൽ, പതിറ്റാണ്ടുകളോളം കാത്തുവെച്ച ഒരു കുടിപ്പകയുടെയും പ്രതികാരത്തിന്റെയും ഉദ്വേഗം നിറഞ്ഞ കഥ.
മിനി പി. സിയുടെ ഏറ്റവും പുതിയ നോവൽ