Description
ദസ്തയേവ്സ്കി
വിവർത്തനം: മരുതൂർ പുരുഷോത്തമൻ
ദസ്തയേവ്സ്കിയുടെ അപൂർണമായൊരു നോവലാണ് നെതോച്‌കാ നെസ് വനോവ എങ്കിലും ഒരർത്ഥത്തിൽ പൂർണവുമാണ്. കാരണം, 1848 ൽ എഴുതാൻ തുടങ്ങിയ ഈ നോവലിൽ സൈബീരിയയിലേക്ക് നാടുകടത്തപ്പെടുന്നതിന് മുമ്പായിത്തന്നെ നെതോച്കയുടെ ബാല്യ കൗമാര ജീവിതകഥ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബാല്യത്തിൽനിന്നു കൗമാരത്തിലേക്കു കടക്കുന്ന ഒരു പെൺകുട്ടിയുടെ മാനസികവും ധാർമ്മികവുമായ വെല്ലുവിളികൾ വിവരിക്കുന്ന ഈ നോവൽ, ദസ്തയേവ്സ്കിയുടെ സാഹിത്യപരമായൊരു പ്രഖ്യാപനമായിക്കൂടി നിരൂപകർ വിലയിരുത്തുന്നുണ്ട്. അക്കാലത്തു സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് നടന്ന സജീവമായ ചർച്ചകളിൽ, പ്രതിഭയും ഇച്ഛാശക്തിയുമുള്ള സ്ത്രീകഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ ചില കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും നമുക്ക് ഈ നോവലിൽ കാണാം.