Description
മുരളി എസ്. കുമാർ
‘ജീവിതത്തിൽ പ്രണയിക്കുന്നവരല്ല മൃദുലും ശ്രേയയും, മറിച്ച് പ്രണയത്തിൽ ജീവിക്കുന്നവരാണ്. ആ മനസ്സലിവുള്ള യുവത്വങ്ങളാണ് ഈ കഥയിൽ, ഇതിനെ രസനീയമാക്കുന്നത് ഈ വ്യത്യസ്തതയാണ്.’
– ആഷാമേനോൻ
‘കടിഞ്ഞൂൽ പ്രണയത്തിന്റെ കുതൂഹലങ്ങളും ഉത്കണ്ഠകളും നൊമ്പരപ്പാടുകളുമാണ് ഈ കൃതിക്ക് ഊടും പാവും തീർത്തിരിക്കുന്നത്. ദാർശനിക ഭാരങ്ങൾ വെടിഞ്ഞ്, ഹൃദയത്തിന്റെ ഭാഷയിൽ അയത്നലളിതമായി കഥ പറയുകയാണ് മുരളി.’
– വി.ജെ.ജയിംസ്