Description
ബിപിൻ ചന്ദ്രൻ
സംവിധായകനും എഴുത്തുകാരനും കാണാത്ത ഒരു ഡൈമെൻഷൻ, ഒരു തലം കൂടി നടൻ കാണുന്നു, അവതരിപ്പിക്കുന്നു. അപ്പോഴാണവർ വലിയ കലാകാരന്മാരാവുന്നത്, വലിയ ആർട്ടിസ്റ്റുകളാവുന്നത്. അത് മമ്മൂട്ടിക്കു സാധിക്കും. അതുകൊണ്ടാണ് മമ്മൂട്ടി വർഷങ്ങളായിട്ടും എല്ലാ വിഭാഗത്തെയും തൃപ്തരാക്കി നിലനിൽക്കുന്നത്. സാധാരണക്കാരും ബുദ്ധിജീവികളുമൊക്കെ മമ്മൂട്ടിയുടെ ആരാധകരായി മാറുന്നത്. മറ്റു ഭാഷകളിലൊക്കെ സിനിമയെടുക്കുന്ന ആളുകൾ മമ്മൂട്ടിയുടെ സിനിമകൾ കണ്ടുവന്ന് മമ്മൂട്ടിയെപ്പറ്റി ധാരാളമായി സംസാരിക്കാറുണ്ട്. അവർക്കൊക്കെ വലിയ ആദരവാണ്. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഒരു വലിയ നടൻ എന്ന നിലയിൽത്തന്നെയാണ് മറ്റു ഭാഷക്കാരും കാണുന്നത്.
– എം.ടി. വാസുദേവൻ നായർ
മമ്മൂട്ടി എന്ന അതുല്യനടനെക്കുറിച്ചൊരു പുസ്തകം. വിൽക്കാനുണ്ട് സ്വപ്നങ്ങൾ മുതൽ കേരളവർമ്മ പഴശ്ശിരാജാ വരെ എം. ടി. വാസുദേവൻ നായർ-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന പതിമൂന്നു സിനിമകളെക്കുറിച്ചുള്ള പ്രത്യേക ആസ്വാദനപഠനങ്ങളും.