Description
ജി. രാമമോഹനൻ നായർ
ജോലി കിട്ടിയാൽ ജീവിതം സഫലമായി എന്ന് കരുതിയിരുന്നവരുടെ കാലമല്ല ഇത്. സ്വന്തമായി ഒരു സംരംഭം തുടങ്ങണം, ഒരുപാട് പേർക്ക് ജോലി നൽകണം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സംസ്ഥാനത്ത് വ്യവസായം പ്രോത്സാഹിപ്പിക്കാൻ സർക്കാരും മുൻകൈയെടുക്കുന്നുണ്ട്. ബിസിനസിനോടും ബിസിനസുകാരോടുമുള്ള മലയാളികളുടെ കാഴ്ച്ചപ്പാടും ഏറെ മാറി. ഈ പുതിയ സാഹചര്യത്തിൽ ലഭ്യമായ അവസരങ്ങൾ കഴിയുന്നത്ര ഉപയോഗപ്പെടുത്തി ഒരു സംരംഭം എങ്ങനെ തുടങ്ങണമെന്നും ഏറ്റവും മികച്ച രീതിയിൽ വിജയിപ്പിക്കണമെന്നും ഈ പുസ്തകം പറഞ്ഞുതരും. ചെറുകിട സംരംഭകർക്ക് ഏറെ പ്രയോജനകരമായ വിവരങ്ങൾക്കൊപ്പം സ്റ്റാർട്ടപ്പിലെ സാധ്യതകളും ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ആവശ്യകതയും വെഞ്ച്വർ കാപ്പിറ്റൽ നേടാനുള്ള മാർഗങ്ങളും ഇതിലുണ്ട്. വ്യവസായ രംഗത്തേക്ക് കടന്നുവരുന്നവർക്ക് വഴി കാട്ടിയാവുകയും നിലവിലുള്ള സംരംഭകരെ കൂടുതൽ ഉയരങ്ങളി ലെത്താൻ സഹായിക്കുകയും ചെയ്യുന്നതാണ് ഈ പുസ്തകം.