Description
2020-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി
ഓംചേരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍
ഓംചേരി ഒറ്റയ്ക്കു നടക്കുന്ന ഏകാന്തപഥികനല്ല. അദ്ദേഹം എല്ലാവരോടും ഒരുമിച്ച് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവര്‍ക്കെല്ലാം വെളിച്ചം നല്‍കുന്നതില്‍ അദ്ദേഹം സുഖവും സന്തോഷവും കണ്ടെത്തുന്നു. അദ്ദേഹത്തോട് ഇടപഴകുന്നവര്‍ ജീവിതത്തിന്റെ ഭാവാത്മകമായ ഉന്നതതലങ്ങള്‍ ദര്‍ശിക്കുന്നു. ഓംചേരി എല്ലാവര്‍ക്കും ജീവിതത്തിന്റെ അര്‍ത്ഥവും സൗന്ദര്യവും കാണിച്ചുകൊടുക്കുന്നു. അങ്ങനെ എല്ലാവര്‍ക്കും ഗുരുതുല്യനായിത്തീരുന്നു. ഓംചേരി എന്‍.എന്‍.പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം.