Description
വേലായുധൻ പണിക്കശ്ശേരി
കേരളചരിത്രത്തെ ഇരുണ്ട കാലത്തു നിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാസംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കൂരിരുട്ടിൽനിന്ന് നാടിനെ മാറ്റി മറിച്ച നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെയും പ്രകാശനാളങ്ങളെ ലളിതമായും വസ്തുനിഷ്ഠമായും അവതരിപ്പിക്കുന്നു. ഉദയംപേരൂർ സൂനഹദോസ്, കൂനൻ കുരിശ് സത്യം, ചെറുകിട രാജാക്കന്മാരുടെ തിരോധാനം, ബ്രിട്ടീഷ് വാഴ്ച, അച്ചടിരംഗം, ചാന്നാർ ലഹള, മലയാളി മെമ്മോറിയൽ, അടിമത്തം, മലബാർ കലാപം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, നിവർത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരം, പുന്നപ്ര-വയലാർ സമരം തുടങ്ങി നിരവധി സംഭവങ്ങൾ അവതരിപ്പിക്കുന്ന ആധികാരിക ചരിത്ര പുസ്തകം.