Description
ബഷീർ
“തന്റെ യൗവനത്തിൽ പ്രബലമായിരുന്ന ഏക ലോകാശയവും മനുഷ്യസാഹോദര്യബോധവും ബഷീറിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. ‘ഞാൻ എല്ലാ ജാതിയിലുംപെട്ട സ്ത്രീകളുടെ മുല കുടിച്ചിട്ടുണ്ട് എന്നും’ എല്ലാ ജാതിക്കാരുമായും രമിച്ചിട്ടുണ്ട്’ എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ശ്രീമാന്മാർ അതെല്ലാം അശ്ലീലമാണന്നേ കണ്ടുള്ളൂ. ആഹാരവും രതിയും മനുഷൈ്യക്യത്തിന്റെ
മൗലികഘടകങ്ങളാണെന്നു നാം തിരിച്ചറിയുന്നത് മിശ്രഭോജനം, മിശ്രവിവാഹം എന്നെല്ലാം പറയുമ്പോൾ മാത്രമാണ്. ‘എല്ലാ മുലകളിലും മുല പ്പാലാണ് ‘ എന്ന അറിവാണ് ബഷീറിന്റെ മനുഷ്യ സാഹോദര്യബോധത്തിന്റെ അടിത്തറ എന്നും പറയാം.”
-എം. എൻ. വിജയൻ