Description
ഡോ. സിബി മാത്യൂസ് IPS
സമകാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ കാരണം തേടിയ ആദ്യ ജനകീയാന്വേഷണം!
പോലീസ് ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകൾ!
“ഹൃദയസ്പർശിയായ ഒട്ടേറെ സംഭവകഥകൾ, കണ്ണുനീരണിഞ്ഞ ഒട്ടേറെ മുഖങ്ങൾ, ‘രക്ഷിക്കണേ’ എന്ന് മൂകമായി അഭ്യർത്ഥിച്ചുകൊണ്ട് ആഴത്തിലേക്കു താണുപോകുന്ന തളരുന്ന കൈകൾ, പരിഭ്രാന്തമായ പാച്ചിലുകൾ, കൊച്ചു കുഞ്ഞുങ്ങളെ ചേർത്തണച്ചു പിടിച്ചുകൊണ്ടു മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന അമ്മമാരുടെ മരവിച്ച മുഖഭാവങ്ങൾ… ഇവയെല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ നമ്മുടെ കൺമുന്നിൽ നിരത്തപ്പെടുന്നു. വേട്ടയാടലുകളുടെയും നിരാലംബതയുടെയും ചതിയുടെയും പീഡനങ്ങളുടെയും നൂറുനൂറു രംഗങ്ങൾ വീണ്ടും നാം കാണുന്നു. മലയാളി പതിവുള്ള ഉദാസീനതയോടെ ഈ പുസ്തകവും മടക്കിവയ്ക്കുകയില്ലെന്നു ഞാൻ ആശിക്കുന്നു.”
-സുഗതകുമാരി