Description
ഡോ. ജോർജ്ജ് വർഗീസ്
ഇരുപത്തിയൊന്നാം വയസ്സിൽ മരണം കൺമുന്നിൽ നിൽക്കുന്നു എന്നു കേട്ടപ്പോൾ സ്റ്റീഫൻ ഹോക്കിങ് ഒന്നു ഞെട്ടിയെങ്കിലും മരിക്കുന്നതിനുമുൻപ് ഭൗതിക ശാസ്ത്രരംഗത്ത് തന്റെതായ ഒരിടം കണ്ടെത്തണം എന്നു തീരുമാനിച്ചു. രോഗം ശരീരത്തെ കീഴ്പ്പെടുത്തിയെങ്കിലും മരണം ആ സാഹസബുദ്ധിയെ ഭയന്നു മാറി. ‘എനിക്കു മരണത്തെ ഭയമില്ല. എന്നാൽ മരിക്കാൻ ഒട്ടു തിടുക്കവുമില്ല’, അദ്ദേഹം പറഞ്ഞു. ആരെയും അതിശയിപ്പിക്കുന്ന ശാസ്ത്രഗവേഷണങ്ങൾ ചെയ്തു. ഒട്ടുമിക്ക രാജ്യങ്ങളിലും പ്രഭാഷണങ്ങൾ നടത്തി. എല്ലാറ്റിനും ഉപരിയായി, ലോകവിസ്മയമായിത്തീർന്ന ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം ഉൾപ്പെടെ നിരവധി ശാസ്ത്രഗ്രന്ഥങ്ങൾ എഴുതി. തന്റെ ചക്രക്കസേരയിലിരുന്നുകൊണ്ട് പ്രപഞ്ചത്തിന്റെ നിത്യവിസ്മയ കാഴ്ചകൾ കണ്ട ഹോക്കിങ്ങിന്റെ ജീവിതം കൗതുകത്തോടെയേ വായിക്കാൻ കഴിയൂ.