Description
വേണു ജി.
ഒരു രംഗകലാചാര്യന്റെ ജീവിതാനുഭവങ്ങൾ
കേരളത്തിന്റെ കലാപാരമ്പര്യത്തെയും രംഗകലാരൂപങ്ങളെയും അന്തർദേശീയതലത്തിൽ ശ്രദ്ധേയനാക്കിയ ഒരപൂർവപ്രതിഭയുടെ അറുപത്തഞ്ചു വർഷത്തെ ജീവിതാനുഭവങ്ങൾ. തൻറ കലാജീവിതത്തിൽ മാർഗദർശികളും പങ്കാളികളുമായിരുന്ന പ്രശസ്തരും അപ്രശസ്തരുമായ മഹാപ്രതിഭകളെ വിനയത്തോടെ അനുസ്മരിക്കുന്നു. നൂറ്റാണ്ടുകളോളം നമ്മുടെ കലാപാരമ്പര്യത്തിന്റെ അവിഭാജ്യഘടകമായിരുന്ന അത്യപൂർവകലാരൂപങ്ങളുടെ പ്രയോക്താക്കളിൽ അവസാനത്തെ കണ്ണികളാണ് അവരിൽ പലരും. സാംസ്കാരികാന്തരീക്ഷം മാറിക്കൊണ്ടിരിക്കുന്നതിനനുസൃതമായി പല കലാരൂപങ്ങൾക്കും മാറ്റമുണ്ടായി. ചിലതൊക്കെ അന്യം നിന്നു. ഇനിയൊരിക്കലും ആവർത്തിക്കുവാൻ സാധ്യതയില്ലാത്ത ഈ അനുഭവങ്ങൾ ഒരു കലാപഠനഗ്രന്ഥമെന്ന നിലയിലും വിജ്ഞാനദായകമാണ്.
വേണു ജിയുടെ അസാധാരണമായ കലാജീവിതയാത്രയിലെ അനുഭവക്കുറിപ്പുകൾ.