Description
വി. മുസഫർ അഹമ്മദ്
വിവിധ ദേശങ്ങളിലൂടെ, വിവിധ കാലങ്ങളിലൂടെ നടത്തിയ യാത്രാക്കുറിപ്പുകൾ. ചരിത്രത്തിന്റെ സ്പന്ദനങ്ങൾ ആവഹിക്കുന്ന ഇടങ്ങളിലൂടെയും നഷ്ടപ്രതാപത്തിന്റെ നൊമ്പരങ്ങളിലൂടെയും പ്രതീക്ഷകൾ ഉണർത്തുന്ന സ്വപ്നങ്ങളിലൂടെയും കാലം നമിക്കുന്ന പുരാരേഖകളിലൂടെയും നിറങ്ങൾ വിതറുന്ന ആഘോഷങ്ങളിലൂടെയും ഗോത്രസംസ്കാരത്തിന്റെ നിഗൂഢതകളിലൂടെയും വിവിധ വിശ്വാസങ്ങളിലൂടെയും പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നിലൂടെയും സഞ്ചരിക്കുന്ന ഈ പുസ്തകം വി. മുസഫർ അഹമ്മദിന്റെ അപൂർവ്വതകൾ നിറഞ്ഞ അനുഭവാവിഷ്കാരം കൂടിയാണ്.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വി. മുസഫർ അഹമ്മദിന്റെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം.