Description
ജയപ്രകാശ് പാനൂർ
ചരിത്രത്തിലെ ആദ്യത്തെ കൊലയാളിസംഘത്തെ ഇന്ത്യയിൽ നിഗൂഢലക്ഷ്യങ്ങളോടെ പുനർജനിപ്പിക്കുന്നു. എല്ലാ പൗർണ്ണമി രാത്രികളിലും അവർ ഒരാളെ തങ്ങളുടെ ദേവിക്ക് ബലി നൽകുന്നു. അയ്യായിരം വർഷത്തെ പൈശാചിക ആരാധനയുടെ ചരിത്രത്തെപ്പറ്റി പുസ്തകമെഴുതുന്ന പ്രൊഫസർ ജയശങ്കർ നിഗൂഢനായ കൊലയാളിയാൽ വധിക്കപ്പെടുന്നു. ആ മരണം അന്വേഷിച്ചിറങ്ങിയ വളർത്തുമകൻ സന്ദീപിനു മുന്നിൽ പൗരാണികതയുടെ ഒരു ലോകം അനാവരണം ചെയ്യപ്പെടുന്നു. ഗൂഢചിഹ്നങ്ങളിലും തുകൽച്ചുരുളുകളിലും ഒളിപ്പിക്കപ്പെട്ട രഹസ്യങ്ങൾ. അഞ്ഞൂറുവർഷം മുൻപ് തകർക്കപ്പെട്ട ഹംപിയുടെ നിഗൂഢ ചരിത്രത്തിലേക്കുള്ള വാതിലുകൾ. നാഗബന്ധനം തീർത്ത സുരക്ഷയ്ക്കുള്ളിൽ കിഷ്കിന്ധയുടെ രഹസ്യം ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നിഗൂഢ പൈതൃകങ്ങളിലേക്ക് ഒരന്വേഷണം.