Description
സുറാബിന്റെ കവിതകൾ വായിക്കുന്നത് പല കാരണങ്ങളാൽ ആഹ്ലാദകരമാണ്: ഒന്ന്, ഇവയിൽ പലതിലുമുള്ള ആഖ്യാനഘടകം. മറ്റൊന്ന് നമ്മുടെ കാലത്തിന്റെ ഉള്ളു തൊടുന്ന, പൊള്ളിക്കുന്ന, ഐറണി (വിരുദ്ധോക്തി) ആയും പാരഡോക്സ് (വിരോധാഭാസം) ആയും അവതരിക്കുന്ന, സുലഭമായ നർമബോധം. മൂന്നാമത്, പ്രത്യക്ഷത്തിൽ ചരിത്രം പറയാത്ത, പലപ്പോഴും വ്യക്തിജീവിതകഥകളിലും സന്ദർഭങ്ങളിലും കൂടി പ്രകടമാവുന്ന, ചരിത്രബോധം. നാലാമത്, മിക്കപ്പോഴും ‘കാവ്യമയം’ അല്ലാത്ത സാധാരണവാക്കുകളിൽ നിന്ന് കവിത സൃഷ്ടിക്കുന്ന ഇന്ദ്രജാലം. അഞ്ചാമത്, സുറാബ്: നിറഞ്ഞ സാന്നിധ്യം.
– സച്ചിദാനന്ദൻ
സുറാബിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം.