Description
എം.എം. പൗലോസ്
കാലപ്പകർച്ചകളിലൂടെ ഒഴുകുകയാണ് വഴി. ഇതേ വഴിയിലൂടെ കുടിയേറ്റവും കുടിയിറക്കവും ഉണ്ടായി.
ഘോഷയാത്രയും വിലാപയാത്രയും കടന്നുപോയി. സൃഷ്ടിക്കും സംഹാരത്തിനും സാക്ഷിയായി വഴി പിന്നെയും പുതിയ പ്രവാചകന്മാരെ കാത്ത് കിടക്കുന്നു. വഴിക്ക് ലക്ഷ്യമില്ല. അതിലൂടെ സഞ്ചരിക്കുന്നവരുടെ ലക്ഷ്യമാണ് അതിന്റേതും. പാദസ്പർശങ്ങളേറ്റ് വഴിനീളുന്നു. ഇന്നലെകളിൽ നിന്ന് നാളെയിലേക്ക്. എവിടെയായിരുന്നു ആ ഇന്നലെ? എവിടെയായിരുന്ന ആ തുടക്കം? ഇതിൽ പതിഞ്ഞ കാൽപ്പാടുകൾ എത്ര? മാഞ്ഞുപോയതെത്ര?
ഓരോന്നും ഓരോ ജീവിതമായിരുന്നു, ഓരോ കഥകളായിരുന്നു. പ്രതീക്ഷയും പ്രത്യയശാസ്ത്രവും ഇടകലർന്ന കഥകൾ.