Description
ഡോ. പി. ജെ. തോമസ്
പുനഃപ്രസിദ്ധീകരണം: ഡോ. ഈ. എം. തോമസ്
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കാലത്ത് സ്വതന്ത്ര ഇന്ത്യാ സർക്കാരിന്റെ ആദ്യത്തെ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന
ഡോ. പി. ജെ. തോമസ്, 1935-ൽ എഴുതിയ പ്രശസ്ത ഗ്രന്ഥം 85 കൊല്ലത്തിനു ശേഷം പുന:പ്രസിദ്ധീകരിക്കുന്നു. കാലം മാറി, കഥ മാറി’ എന്ന്
പറയാറുണ്ടല്ലോ!
പക്ഷേ, ഈ ആധികാരികമായ ചെറുഗ്രന്ഥം വായിക്കുമ്പോൾ നിങ്ങൾക്കു മനസ്സിലാകും, കാലം മാറിയെങ്കിലും കഥ ഇന്നും തുടരുകയാണെന്ന്. കർഷകനായ കോരന് അന്നും ഇന്നും കഞ്ഞി കുമ്പിളിൽ തന്നെ! ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകർച്ച ഉണ്ടായ 1930 കളിൽ ഇന്ത്യമുഴുവൻ ചുറ്റിസഞ്ചരിച്ച ഡോ.പി.ജെ. തോമസ്, കർഷകന്റെ കടബാധ്യതയുടെ കാരണങ്ങളും, പ്രതിവിധികളും മനസ്സിലാക്കി. ഒരു നൂറ്റാണ്ട് കഴി
യാറായിട്ടും പഴയ പ്രശ്നങ്ങൾ നിലനിൽക്കുന്നു. അടിസ്ഥാനപരമായ കാരണം കണ്ടെത്തി ഈ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്ന വിദഗ്ധരും, ഭരണാധികാരികളും, സാധാരണക്കാരായ കർഷകരും, നമ്മൾ എല്ലാവരും വായിക്കേണ്ട ലഘുഗ്രന്ഥം.