Description
ആസ്തികന്മാരിൽ അധികപക്ഷവും ഭക്തി മാർഗ്ഗം അനുസരിക്കുന്നവരാണല്ലോ. ഭക്തിയെന്നത് യഥാർത്ഥത്തിൽ എന്താണ്? അതിന്റെ ഉത്പ ത്തിയും വളർച്ചയും പര്യവസാനവും എങ്ങനെ? ഭജനീയന്റെ സ്വഭാവമെന്ത്? ഈശ്വരതത്ത്വമെന്ത്? ഈശ്വരൻ ഒന്നോ അനേകമോ? ഏതീശ്വരനെ യാണ് ഭജിക്കേണ്ടത്? അതിനു മന്തം ആവശ്യമുണ്ടോ, ഗുരു വേണമോ എന്നിങ്ങനെയുള്ള പ്രധാന വിഷയങ്ങളെപ്പറ്റി ശരിയായ ബോധം ഭക്ത ന്മാർക്കുണ്ടാകേണ്ടതാണല്ലോ. ആ ബോധം വേണമെന്നു വിചാരിക്കുന്ന ഭക്തന്മാർപോലും ചുരുക്കമാണെന്നാണു കാണുന്നത്. അതിന് ഒരു കാരണം, ഈ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ കുറവോ ഇല്ലായ്മയോ ആവാം. ഈ വിടവു നികത്തുന്നതാണ് ശ്രീ വിവേകാനന്ദ സ്വാമികളുടെ ഭക്തിയോഗം.