Description
ഭാഗവതസപ്താഹങ്ങളും പ്രവചനങ്ങളും വഴി പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന, പുരാണങ്ങളിൽ സർവ്വോൽകൃഷ്ടമായ ശ്രീമദ് ഭാഗവതത്തിന്റെ സംഗ്രഹീതരൂപമാണിത്. പൂർണാവതാരമായ ശ്രീകൃഷ്ണന്റെ വിസ്തൃതമായ ചരിത്രം ഭക്തിസാന്ദ്രാനുഭൂതിയോടും അനുപമലാവണ്യത്തോടും കൂടി പ്രതിപാദിക്കുന്ന ശ്രീ മഹാഭാഗവതം കുട്ടികൾക്കുകൂടി ആസ്വാദ്യമാകുംവിധം ലളിതമായ ഭാഷയിൽ പ്രതിപാദിക്കുന്നു. ഭാഗവതം പഠിക്കുന്നതും ശ്രവിക്കുന്നതും ഈ ജന്മത്തിൽ തന്നെ വൈകുണ്ഠപ്രാപ്തി ലഭിക്കത്തക്ക പുണ്യമാണ് എന്ന വിശ്വാസത്തെ സഫലമാക്കുന്ന ഈ ഗ്രന്ഥത്തിൽ കഥയ്ക്ക് അനുയോജ്യമായ വിധത്തിലുള്ള ചിത്രങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.