Description
മാടമ്പ് കുഞ്ഞുകുട്ടൻ
കർമ്മബന്ധങ്ങളുടെ തീരാക്കുടുക്കുകളിൽ സ്ഥലകാലങ്ങളുടെ മിഥ്യയിൽ ശരീരമാകെ പൊട്ടിയൊലിക്കുന്ന വ്രണ ങ്ങളുമായി അലയുന്ന ശാപഗ്രസ്തനായ അശ്വത്ഥാമാവ്. പുല്ലാശ്ശേരി മനയ്ക്കൽ കുഞ്ചുണ്ണി ചിരഞ്ജീവിയാണ്. ഉന്നതകുലത്തിൽ പിറന്ന് കലികാല ദേവരായ വെള്ളക്കാരുടെ വേദവാക്യങ്ങളിൽ ബിരുദം നേടി ദേവമന്ത്രം ഉരുക്കഴിച്ച് ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ അന്വേഷണം നടത്തിയിട്ടും ശാപമോക്ഷം ലഭിക്കാത്ത ആത്മാവ്. വേദമന്ത്ര സംസ്കാരങ്ങളെ കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലവുമായി കൂട്ടി ബന്ധിപ്പിക്കുന്ന കൃതി.