Description
റിജോ ജോർജ്
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ന്യൂഡൽഹിയിലെത്തിയ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ ഡോ. അൻസാരി വഖിയുദ്ദീനെ ഹോട്ടൽമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നു. ഇന്ത്യൻ ചാരസംഘടനയായ റോ അന്വേഷണം ഏറ്റെടുക്കുന്നു. ജെയിൻ ഡാര എന്ന സമർഥനായ ഏജൻറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ഡോ. അൻസാരി വഖിയുദ്ദീൻ രാസവിഷമേറ്റാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളിലൊന്നായ സൂപ്പർ കോസ്മിക് മിസൈലിന്റെ രഹസ്യങ്ങളടങ്ങിയ ബ്രീഫ് കേസ് മോഷ്ടിക്കപ്പെട്ടുവെന്നും ജെയിൻ ഡാര മനസ്സിലാക്കുന്നു.
വൈകാതെ ഇതിനു പിന്നിൽ ചൈനീസ് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുന്നു. ജെയിൻ ഡാര ചൈനയിലേക്ക് തിരിക്കുന്നു.
അന്വേഷണത്തിന്റെ ഓരോ ചുവടിലും വായനക്കാരൻ സിനിമ… സിനിമ… സിനിമ… എന്ന് ഉറക്കെ വിളിച്ചുപറയുന്ന സ്പൈ ത്രില്ലർ നോവൽ