Description
പമ്മൻ
കാവിൽ തെക്കേതിൽ വാസുപിള്ളയുടെ അനന്തരവനായിട്ടാണ് വാസു ജനിച്ചത്. വാസു ജനിച്ചപ്പോഴും കളരിപ്പറമ്പിൽ ഗോപാലക്കുറുപ്പിനെ വരുത്തി. അയാൾ തലക്കുറിയെഴുതി ജാതകം നോക്കി പൂരം പിറന്ന പുരുഷൻ. രാജയോഗം, പോരെങ്കിൽ ധനലാഭാധിപനായ, അതായത് രണ്ടും പതിനൊന്നും ഭാവങ്ങളുടെ അധിപനുമായ ബുധനും വിക്രമ കർമ്മാധിപനായ ശുക്രനും ഒന്നിച്ച് അഞ്ചാം ഭാവത്തിൽ നില്ക്കുന്നു. അതുകൊണ്ട് കർമ്മത്തിനും ധനലാഭാദികൾക്കും പുഷ്ടിയും ഐശ്വര്യവുമുണ്ടായിരിക്കും. ഒൻപതാം ഭാവാധിപനും നാലാം ഭാവാധിപനുമായ ചൊവ്വ ആറിൽ ഉച്ചസ്ഥനായി നില്ക്കുന്നതിനാലും ഭാഗൈ്യശ്വര്യാദികൾ വേണ്ടുംവണ്ണം അനുഭവിച്ചേ മതിയാവൂ! സംഭവിച്ചതോ?