Description
കഥകളില്‍ അവള്‍ക്കു യക്ഷിയുടെ മണമാണ്. കരിമ്പനപോലെ നെട്ടനെ ആകാശത്തേക്കു കുതിക്കുന്ന അവളുടെ ഉയരം അഞ്ചടി ഏഴിഞ്ച്. അതില്‍ കാല്‍വിരല്‍മുതല്‍ മൂര്‍ദ്ധാവുവരെ പുരുഷനോടുള്ള പ്രണയം നിറച്ചിരിക്കുകയാണ്. തോളിലൂടെ പരന്നൊഴുകി താഴേയ്ക്കു പായുന്ന മുടിക്ക് കണ്ണുകെട്ടുന്ന കരിങ്കറുപ്പ്. പുരുഷന്മാരെ വലിച്ചടുപ്പിക്കുന്ന കണ്ണുകള്‍ക്കു നിറം കടല്‍നീല. പുരുഷന്മാരുടെ ചോരയൂറ്റിക്കുടിച്ച് ചുണ്ടുകള്‍ക്ക് കടുംചുവപ്പ്… അവളെക്കാള്‍ മുന്നേ എത്തിച്ചേര്‍ന്നത് അവളെക്കുറിച്ചുള്ള കഥകളാണ്…
ഗവേഷണം, തിരുമുമ്പാകെ, മൂന്നാമന്, മരിച്ചവരുടെ സമയം, തീവണ്ടിയാത്ര, അഭയപുരാണം, ഡല്‍ഹിയില്‍നിന്ന് ഒരു വിവര്‍ത്തനകഥ, തത്തക്കൂട്ട്, തലയിലെഴുത്തിനെക്കുറിച്ച് ഒരു നോവല്‍, പ്രണയം അഞ്ചടി ഏഴിഞ്ച്, എന്തതിശയമേ!, ലളിതസങ്കീര്‍ണ്ണം, നാലരവയസ്സുള്ള ആണ്‍കുട്ടി, വെറും കഥാപാത്രങ്ങള്‍, കുറ്റച്ചിത്രങ്ങള്‍, മന്ദാക്രാന്ത, ഒന്നുമുതല്‍ പതിമൂന്നുവരെ…
ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരം.
Reviews
There are no reviews yet.