Description
കെ.വി. ബേബി
ഈ കുറിപ്പുകളിലൂടെ കടന്നുപോകുമ്പോൾ എഴുതിയതു വായിക്കുകയല്ല, പറയുന്നത് കേൾക്കുകയാണ് നമ്മൾ. സ്ഥലവും സമയവും എല്ലാം കൃത്യമായി ഓർമിക്കും. എന്നാൽ സംഭവങ്ങൾ വിവരിക്കുമ്പോൾ മുൻപിൻ ക്രമമൊന്നും കണ്ടെന്നുവരില്ല. പറച്ചിലിൽ എന്ന പോലെ പടർന്നു പരന്നു പോകും. ഉള്ളിൽത്തട്ടിയതേ പറയൂ. അത് മറയില്ലാതെ എഴുതിവിടും. ആ എഴുത്ത് ചില്ലുപോലെ സുതാര്യം.
പി.പി. രാമചന്ദ്രൻ
ഒരു കവിയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരം