Description
എന്റെ ജീവിതത്തിലും ഒരുപാടാളുകൾ വന്നു. അങ്ങനെ വന്നവരെ‚ എന്നെ തൊട്ടവരെ, എന്നെ കുറെക്കൂടി നല്ലൊരു മനുഷ്യനാകാൻ പ്രേരിപ്പിച്ചവരെ ഞാൻ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാർ. ഇവരെ പരിചയപ്പെട്ടുകഴിയുമ്പോൾ നിങ്ങൾ ഒരുപക്ഷേ, സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങിയെന്നിരിക്കും, നിങ്ങളുടെ ജീവിതത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താൻ. പല വേഷങ്ങളിൽ അവർ നിങ്ങളുടെ ചുറ്റില മുണ്ട്. അവരെ കാണുവാനും കേൾക്കുവാനും മനസ്സിലാക്കുവാനും ഈശ്വരൻ നിങ്ങൾക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നൽകട്ടെ.
-ജോസഫ് അന്നംകുട്ടി ജോസ്