Description
ദൈവത്തെ ഉപേക്ഷിച്ചുള്ള ജീവിതം അസാധ്യമാണെന്ന കാര്യം ഊന്നിപ്പറയുന്നതാണ് മാനവചരിത്രം. പണ്ഡിതനോ പാമരനോ ധനികനോ ദരിദ്രനോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഈശ്വരനെ തേടുന്നു. വിജയവും പരാജയവും സന്തോഷവും ദുഃഖവും സൃഷ്ടിയും നാശവും എല്ലാം സർവശക്തന്റെ വിവിധ ഭാവങ്ങളാണ്. ദൈവത്തിന്റെ വാസസ്ഥലങ്ങളായ ദേവാലയങ്ങൾ ആർക്കെല്ലാം പ്രാപിക്കാൻ കഴിയുന്നു? ദേവാലയങ്ങളിൽ സുവർണ ചങ്ങലകളാൽ ബന്ധിതനായ ദൈവം ഒരിക്കൽ മോചിക്കപ്പെടുന്നു. വിശുദ്ധമായ മണ്ണിൽ വിയർപ്പൊഴുക്കുന്ന ദരിദ്രരുടെയും ദളിതരുടെയും ഹൃദയത്തിൽ ആ ദൈവം പിറക്കുന്നു. ആ ദൈവമാണ് മുളങ്കാട്ടിലെ ദൈവം.
ബിനോയ് വരകിലിന്റെ പുതിയ നോവൽ