Description
അബോധത്തിന്റെ മഹോത്സവം
ഷാനവാസ് എം.എ.
സജീഷ് എൻ.പി.
ഞാൻ ദില്ലിയിൽ ഉണ്ടായിരുന്നപ്പോൾ ഒരു ഗുജറാത്തി നാടകം കാണാൻ പോയി. ഭവാനി ദവായ് എന്ന പാരമ്പര്യ കൂത്ത് രീതിയിലുള്ള ഒരു നാടകമായി രുന്നു അത്. അതിലെ രാജാവ് തന്റെ പ്രജകളിലൊരാൾക്ക് മരണശിക്ഷ വിധിക്കുന്നു. വധശിക്ഷയിൽ നിന്നു രക്ഷപ്പെടുന്നതിനായി അവൻ ഒരു ഭ്രാന്തനെപ്പോലെ അഭിനയിക്കാൻ തുടങ്ങുന്നു. ഭാന്തനെ എങ്ങനെ കൊല്ലുമെന്ന് കരുതി രാജാവ് അവനെ വെറുതെ വിടുന്നു. അതിൽ ഭ്രാന്ത് പിടിച്ചതുപോലെ നടിച്ചവന് ഒരുഘട്ടത്തിൽ ഇങ്ങനെത്തന്നെ തുടർന്നാലോ എന്ന് തോന്നുന്നുണ്ട്. 25 വർഷം മുൻപ് കണ്ട് ആ നാടകം ഇനിയും എന്റെ മനസ്സിൽ നിന്നു വിട്ടുപോകാത്തതിന്റെ കാരണം – ‘യഥാർത്ഥത്തിൽ ആർക്കാണ് ഭാന്ത്?’ എന്ന ചോദ്യം ആ നാടകത്തിൽ ഉയർന്നു എന്നതാണ്.
അവതാരികയിൽ തമിഴ് നോവലിസ്റ്റും കോളമിസ്റ്റുമായ ചാരുനിവേദിത