Description
നാരായൻ
പെണ്ണിനും മണ്ണിനും വിത്തിനും വെള്ളത്തിനും വേണ്ടിയായിരുന്നു പ്രബല ഗോത്രയുദ്ധങ്ങളെല്ലാം അരങ്ങേറിയത്. യുദ്ധത്തിന്റെ തുടക്കങ്ങൾക്കു മാത്രമേ നിയമങ്ങളുടെ ന്യായവാദങ്ങൾ പറയാനുണ്ടാവൂ… അവസാനങ്ങളുടെയെല്ലാം മുഖം വികൃതമായിരിക്കും. പിടിച്ചെടുക്കലിന്റെയും അട്ടഹാസത്തിന്റെയും ബലംപ്രയോഗിച്ചുള്ള പ്രാപിക്കലിന്റെയും ദയാരഹിതമായ ആവർത്തനങ്ങളാണ് ഓരോ യുദ്ധാവസാനങ്ങളും. പ്രാകൃതപോരാട്ടങ്ങളിൽ നേര് വരപോലെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ പുതുകാലത്ത് അതും അദൃശ്യമായി.
ഗോത്ര ജീവിതത്തിന്റെ പോരും നേരും ഇഴകീറുന്നതിനൊപ്പം നവകാലത്തിന്റെ വികൃതസത്യങ്ങളിലേക്കും വെളിച്ചം വീശുന്ന നോവൽ