Description
നാരായൻ
നാരായന്റെ കഥകൾ സാമൂഹികമായവയാണ്.
രാഷ്ട്രീയമാനങ്ങളാൽ അത് തിരിച്ചറിവുനേടിയവയാണ്. വർത്തമാന കാലത്തിന്റെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ നടത്തുന്ന ശ്രമങ്ങൾ കൊണ്ട് ലക്ഷ്യബോധമുള്ളവയാണ് സമൂഹത്തിലെ വിവിധതുറകളിലെ മനുഷ്യരുടെ അവസ്ഥകളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നതിലൂടെ അത് ബഹുസ്വരമാണ്. ആദിവാസികളും ദരിദ്രരും സാധാരണ മനുഷ്യരും സർക്കാർ ഗുമസ്തന്മാരുമൊക്കെ ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ കഥാ രചനാലോകം ഡോ. വി.സി. ഹാരിസ് ചൂണ്ടിക്കാട്ടിയപോലെ അന്ധതയെക്കുറിച്ചുള്ള എഴുത്തുകളാണ് അഥവാ സമൂഹത്തെ പിടിച്ചുമുറുക്കിക്കൊണ്ടിരിക്കുന്ന അന്ധതകളെ കാട്ടിത്തരുന്ന വെളിച്ചങ്ങളാണ് ഈ കഥകൾ.
അന്ധതയെക്കുറിച്ചുള്ള എഴുത്തുകൾ / ഡോ. എം. ബി. മനോജ്