Description
നമ്മുടെ നോവല്‍ അപരിചതവും വെല്ലുവിളി ഉയര്‍ത്തുന്നതുമായ പ്രദേശങ്ങളിലേക്കു സഞ്ചരിക്കാന്‍ തുടങ്ങുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ എന്ന കൃതി. ഒരു ചരിത്ര നോവല്‍ ആയി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതല്ലെങ്കിലും രണ്ടു സഹസ്രാബ്ദത്തോളം പഴയ ഒരു കാലത്തെ സാഹിത്യത്തില്‍ നേരിടുന്നതിലെ സാഹസം ചെറുതല്ല. അടിസ്ഥാന വിവരം എന്ന നിലയില്‍ നോവല്‍ രചനയില്‍ മനോജിന് ആശ്രയിക്കാനുണ്ടായിരുന്നത് കുറച്ച് പ്രാചീന കവിതാഗ്രന്ഥങ്ങളും അതിശുഷ്‌കമായ ചരിത്രത്തെളിവുകളും മാത്രം. വിശപ്പും കാമനകളും ചതിയും അതിജീവനത്വരയും ഉള്‍പ്പെട്ട മനുഷ്യപ്രകൃതിയും ഭൂപ്രകൃതിയുേം കാലാവസ്ഥയും ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്നത്തെ പശ്ചിമ തമിഴ്‌നാടും മധ്യകേരളവും ഉള്‍പ്പെട്ട കഥാപ്രദേശത്തിന് സമകാലീന സമൂഹവുമായി ഒരു സാമ്യവുമില്ല. ഈ പരിമിതിയെ മനോജ് അതുല്യമായ പ്രൊഫഷണലിസത്തോടെ മറികടക്കുന്നു. സംസ്‌കൃതീകരിക്കപ്പെടുന്നതിനു മുമ്പുള്ള ഒരു ഭാഷയെയും ലഭ്യമായിടത്തോളമുള്ള ചരിത്രവസ്തുക്കളെയും പരിചരിക്കുമ്പോള്‍ പ്രകടമാകുന്ന സൂക്ഷ്മത നോവലിനെ വ്യത്യസ്തമാക്കുന്നു. ഫ്രോക്കും നാട്ടുഭാഷയും കൈകാര്യം ചെയ്യുമ്പോള്‍ ആധികാരികത ഹനിക്കപ്പെടുന്നതിന് ഗദ്യത്തിലും പദ്യത്തിലും മലയാളത്തില്‍ ഉദാഹരണങ്ങള്‍ നിരവധിയാണ്. എന്നാല്‍, ഭാഗ്യം മനോജ് ഈ ചതിക്കുഴിയില്‍ വീഴുന്നില്ല.
– സി.ആര്‍. പരമേശ്വരന്‍
ഈ കൃതി വായിച്ചുതീരവേ മലയാളത്തിന്റെ ആദ്യനോവല്‍ ഇതാവേണ്ടിയിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി. കാരണം, നമ്മുടെയൊക്കെ ജീവിതത്തിന്റെ നിലത്തെഴുത്ത് ഇന്ദുലേഖയിലല്ല. ഇതിലാണ് എനിക്കു വായിക്കാന്‍ കഴിഞ്ഞത്. ആദ്യ മലയാള എന്നു തോന്നിപ്പിക്കാന്‍ തക്ക മാതൃകാരഹിതമായ മൗലികത ഇതിനുണ്ടുതാനും. വനയാത്രകളെ വായനയെക്കാളേറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ രചന ഹൃദ്യമായ വായനാനുഭവത്തോടൊപ്പംതന്നെ ഒരു വനയാത്രയുടെ പ്രതീതികൂടി നല്‍കുക യുണ്ടായി. വാങ്ങ്മയങ്ങള്‍ മനസ്സില്‍ വനദൃശ്യങ്ങളായി മാറിക്കൊണ്ടിരിക്കെ, വാക്കുകള്‍ പലതും കാട്ടരുവികളുടെ തടങ്ങളില്‍ കണ്ടിട്ടുള്ള വെള്ളാരങ്കല്ലുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഭാഷാഭംഗിയോ? ആ അരുവികളിലെ തെളിനീരൊഴുക്കിനെയും. – അയ്മനം ജോണ്‍
1 review for Nilam Poothu Malarnna Nal
There are no reviews yet.