Description
ബ്രഹ്മണനും വിക്രമാദിത്യ സദസിലെ മഹാപണ്ഡിതനുമായിരുന്ന വരരുചി. അദ്ദേഹത്തിന് പഞ്ചമി എന്ന പറയ കന്യകയെ വിവാഹം കഴിക്കേണ്ടിവന്നു. ബ്രഹ്മണന് പറയ സ്ത്രീയില്‍ പന്ത്രണ്ടുമക്കളുണ്ടായി. തന്റെ മക്കളെ നോക്കിവളരത്താനുള്ള ഭാഗ്യം പഞ്ചമിക്കുമുണ്ടായില്ല. കുട്ടികള്‍ ഒരോ ദിക്കില്‍, ഒരോ ജാതിയില്‍ വളര്‍ന്നു. ‘പറയിപെറ്റ പന്തീരുകുലം’ ഇവിടെനിന്നും ഉല്‍ഭവിക്കുന്നു. ഒരു മിത്തിന് കാലഘട്ടത്തില്‍ പരിണാമ പ്രക്രിയയുടെ രൂപം നല്‍കുകയാണ് ശ്രി.പി.നരേന്ദ്രനാഥ്. ‘പറയിപെറ്റ പന്തീരുകുലം’ എന്ന നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ്.